COVID 19Latest NewsNews

റംഡിസിവിറിന് പകരം ഗ്ലൂകോസ് കുത്തിവെച്ച് കോവിഡ് രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കേസ്

ജയ്പൂർ : റംഡിസിവിറിന് പകരം ഗ്ലൂകോസ് കുത്തിവെച്ച് കൊറോണ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി എംഡി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. രാജസ്ഥാനിലെ കോട്ട ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

Read Also : വിജയാഘോഷത്തിനെത്തിയ പലസ്തീനികള്‍ക്ക് നേരെ ഇസ്രായേൽ ആക്രമണം ; വീഡിയോ പുറത്ത് 

നരഹത്യ, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പുനീത് രോഹിഡ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇയാളുടെ അമ്മയാണ് മരിച്ചത്. റെംഡിസിവിറിന് പകരം കൊറോണ രോഗിയായ അമ്മയ്ക്ക് ഗ്ലൂകോസ് കുത്തിവെച്ചു എന്നാണ് രോഹിഡ ആരോപിച്ചത്. എല്ലാ മരുന്നുകളും ഇയാൾ വാങ്ങി നൽകിയിട്ടും ആശുപത്രി അധികൃതർ മരുന്ന് മാറ്റി നൽകുകയായിരുന്നു. തുടർന്ന് മെയ് 14 ഓടെ അമ്മ മരിച്ചു.

സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടതിന് പിന്നാലെയാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button