COVID 19KeralaLatest NewsNewsIndia

കേന്ദ്ര സർക്കാർ അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൊച്ചിയിലെത്തി

കൊച്ചി : കേരളത്തിന് അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൊച്ചിയിലെത്തിച്ചു. ജാര്‍ഖണ്ഡില്‍ നിന്ന് റോഡ്മാര്‍ഗ്ഗം പ്രത്യേക സംഘമാണ് ടാങ്കര്‍ എത്തിച്ചത്. ഇതരസംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പിടിച്ചെടുക്കാനുള്ള ശ്രമം നടന്നെങ്കിലും അതെല്ലാം അതിജീവിച്ചാണ് ടാങ്കര്‍ കൊച്ചിയിലെത്തിച്ചത്.

Read Also : പ്രധാനമന്ത്രി വിളിച്ച കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ല ; പരാതിയുമായി മമത ബാനർജി

ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ 2400 കിലോമീറ്റര്‍ പിന്നിട്ടായിരുന്നു യാത്ര. കോയമ്പത്തൂർ വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ജാര്‍ഖണ്ഡിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത ടാങ്കറാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഓക്‌സിജന്‍ നിറച്ച്‌ റോഡ് മാർഗം മടങ്ങിയെത്തിയത്.

യാത്രക്കിടെ ഒഡീഷയിലെ ഭുവനേശ്വറില്‍ വച്ച്‌ ടാങ്കര്‍ പിടിച്ചെടുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ശ്രമിച്ചു. എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആന്ധ്രാപ്രദേശിലെ പോച്ചം പള്ളിയിലും ടാങ്കര്‍ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായെങ്കിലും വാഹനം വെട്ടിച്ചു കടന്നു. കൊച്ചിയിലെത്തിച്ച ഓക്‌സിജിന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ എയര്‍പ്രോഡക്റ്റിലെ കരുതല്‍ ടാങ്കറിലേക്ക് മാറ്റി .

shortlink

Related Articles

Post Your Comments

Related Articles


Back to top button