KeralaLatest NewsNews

‘ദളിതനെ ദേവസ്വം മന്ത്രിയാക്കി’ എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതെന്തിന് ? മുമ്പും ഉണ്ടായിട്ടുണ്ട്

അന്നൊന്നും ഈ മാര്‍ക്കറ്റിംഗ് തന്ത്രം അവര്‍ക്കറിയില്ലായിരുന്നു പിണറായി സഖാവേ : ശ്രീജിത്ത് പണിക്കര്‍

ദളിത് വിഭാഗത്തിലുള്ള കെ.രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയത് വാഴ്ത്തിപ്പാടുകയാണ് സി.പി.എം. കെ രാധാകൃഷ്ണന്‍ മികച്ച രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പേരെടുത്ത ആളാണ്. അദ്ദേഹത്തിന്റെ ജാതിയും മതവും വര്‍ഗ്ഗവും വംശവും തപ്പി നോക്കേണ്ട കാര്യമില്ല കമ്യൂണിസ്റ്റുകാരേ. മുന്‍പേ മികവ് തെളിയിച്ചയാളാണ് അദ്ദേഹം. ആദ്യമായല്ല ഒരു ദളിതന്‍ ദേവസ്വം മന്ത്രിയാകുന്നത്. 1978 ല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കെ.ബാലകൃഷ്ണന്‍ ദേവസ്വം മന്ത്രിയായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

 

‘ഗവണ്മെന്റ് ചെലവില്‍ ആളുകളെ നിശ്ചയിച്ച് ഭക്ഷണം കൊടുക്കുന്ന, ഭക്ഷണം സ്വീകരിക്കുന്ന എത്ര ദൈവങ്ങളുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ?’
1978ല്‍ കേരള നിയമസഭയില്‍ ദേവസ്വം മന്ത്രിയോട് ചോദിക്കപ്പെട്ട ചോദ്യമാണ്. ”ഇല്ല” എന്ന് ഉത്തരം നല്‍കിയ ദേവസ്വം മന്ത്രി അന്നത്തെ ചേലക്കര എംഎല്‍എ ആയിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ കെ ബാലകൃഷ്ണന്‍. ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ്.
വേറെയും ദേവസ്വം മന്ത്രിമാര്‍ ദളിത് വിഭാഗത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. വെള്ള ഈച്ചരന്‍, ദാമോദരന്‍ കാളാശേരി എന്നിവര്‍. ഇതൊന്നും അന്ന് ‘ദളിതനെ ദേവസ്വം മന്ത്രിയാക്കി’ എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നു തോന്നുന്നു.
കെ രാധാകൃഷ്ണന്‍ മികച്ച രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പേരെടുത്ത ആളാണ്. അദ്ദേഹത്തിന്റെ ജാതിയും മതവും വര്‍ഗ്ഗവും വംശവും തപ്പി നോക്കേണ്ട കാര്യമില്ല കമ്യൂണിസ്റ്റുകാരേ. മുന്‍പേ മികവ് തെളിയിച്ചയാളാണ് അദ്ദേഹം. എന്തോ മറന്നല്ലോ…. ആ, ഓര്‍മ്മ വന്നു.
മേല്പറഞ്ഞ ചോദ്യം നിയമസഭയില്‍ ചോദിച്ചത് ആരെന്ന് പറഞ്ഞില്ലല്ലോ.
ആളെ നിങ്ങളറിയും. പിണറായി വിജയന്‍.

[പിന്നാക്ക ക്ഷേമത്തിന്റെ ഭാഗമായിരുന്നു പണ്ട് ദേവസ്വം എന്നൊരു വാദം കണ്ടു. ആദ്യ നമ്പൂതിരിപ്പാട് മന്ത്രിസഭയില്‍ ഗൗരിയമ്മയുടെ വകുപ്പുകള്‍ റെവന്യൂ, എക്‌സൈസ്, ദേവസ്വം എന്നിവയായിരുന്നു. അപ്പോള്‍ പിന്നാക്കക്ഷേമം എവിടെ??? ഇനി പിന്നാക്കക്ഷേമത്തിന്റെ ഭാഗമായിരുന്നെങ്കില്‍ പോലും കാര്യമില്ല. കെ രാധാകൃഷ്ണന്റെ വകുപ്പുകള്‍ ദേവസ്വവും പിന്നാക്കക്ഷേമവും തന്നെയാണ്.] ??
[വരൂ, നമുക്ക് ദളിത് ജോക്ക് പറഞ്ഞ പണിക്കരെ ബഹിഷ്‌കരിക്കാം.] ??

 

shortlink

Related Articles

Post Your Comments

Related Articles


Back to top button