COVID 19KeralaLatest NewsNews

‘ഉറങ്ങിയിട്ടില്ല സാർ, എന്നാൽ പോയി ലേശം ഉറങ്ങിക്കോളൂ, ഗുഡ്നൈറ്റ്’; ശൈലജയെ ഒഴിവാക്കിയതിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

രണ്ടാം പിണറായി മന്ത്രിസഭയിൽ ഏവരും പ്രതീക്ഷിച്ചിരുന്ന ഒരു പേരായിരുന്നു കെ കെ ശൈലജ. എന്നാൽ, പിണറായിയുടെ രണ്ടാം എഡിഷണിൽ ശൈലജയെ പാർടി വിപ്പായി സി പി എം തിരഞ്ഞെടുത്തു. ശൈലജയെ ഒഴിവാക്കിയ സി പി എം തീരുമാനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘ഉറങ്ങിയിട്ടില്ല സാർ, ഉറങ്ങിയിട്ടില്ലാ.. എന്നാൽ ശരി. ഇനി പോയി ലേശം ഉറങ്ങിക്കോളൂ… ഗുഡ്നൈറ്റ്’ – എന്നാണ് ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം, രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. സിപിഎം. സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിലെ ഏറ്റവും പ്രത്യേക ശൈലജയ്ക്കും ഇടമില്ല എന്നുള്ളതാണ്. 99 സീറ്റുമായി അധികാരത്തില്‍ വീണ്ടും എത്തിയ സിപിഎമ്മിന്റെ വിജയ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് ശൈലജയെ ഒഴിവാക്കുന്ന തീരുമാനം.

ഇത്തവണ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് ഷൈലജ വിജയിച്ചത്. നിപ, കോവിഡി തുടങ്ങിയ മഹാമാരികളെ നേരിട്ട ഷൈലജയുടെ ശൈലി വലിയ ചര്‍ച്ചയായിരുന്നു. ശൈലജയുടെ പ്രവര്‍ത്തനം പിണറായി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് വലിയ തോതില്‍ കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button