COVID 19KeralaLatest NewsNews

‘500 മുഖ്യമന്ത്രിക്ക് വലിയ സംഖ്യ ആയിരിക്കില്ല, പക്ഷേ ഇത് തെറ്റാണ്’; ഞെട്ടലുണ്ടാക്കുന്നുവെന്ന് പാർവതി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിനെതിരെ നടി പാർവതി തിരുവോത്ത്. 500 പേരെ ഉൾപെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീർത്തും തെറ്റായ തീരുമാനമാണെന്ന് പാർവതി ട്വീറ്റ് ചെയ്തു. 500 പേർ വലിയ സംഖ്യയല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയും പാർവതി രംഗത്ത് വന്നു. കൊവിഡ് കാലത്ത് വളരെ ധാർമികതയോടും ഉത്തരവാദിത്വത്തോടും കൂടി പ്രവർത്തിച്ച അതേ സർക്കാരിന്റെ ഭാഗത്ത്‌ നിന്നുള്ള ഈ നടപടി തീർത്തും ഞെട്ടലുണ്ടാക്കുന്ന ഒന്നാണെന്ന് പാർവതി പ്രതികരിച്ചു.

Also Read:‘പണ്ടും തിരഞ്ഞെടുപ്പിൽ മറ്റുള്ളവരെ ജയിപ്പിക്കാനാണ് നിന്നിട്ടുള്ളത്’; രാഷ്ട്രീയജീവിതത്തെക്കുറിച്ച് കൃഷ്ണകുമാര്‍

‘വിർച്വലായി ചടങ്ങ് നടത്തി സർക്കാർ മാതൃക ആകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണം’-സിഎംഒ കേരളയെ ഉദ്ധരിച്ചുകൊണ്ടാണ് പാർവതിയുടെ ട്വീറ്റ്. ‘500 പേർ എന്നത് വലിയൊരു സംഖ്യ അല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേസുകൾ ഇപ്പോഴും ഉയരുകയാണ്. നമ്മൾ അന്തിമഘട്ടത്തിൽ പോലും എത്തിയിട്ടില്ല. ഒരു മാതൃക സൃഷ്ടിക്കാൻ അവസരമുണ്ടായിരിക്കേ, ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചത് തീർത്തും തെറ്റാണെ’ന്ന് പാർവതി വ്യക്തമാക്കുന്നു.

അതേസമയം, സത്യപ്രതിജ്ഞ ഈ മാസം 20ന് മൂന്നര മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ക്ഷണിക്കപ്പെട്ട 500 പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button