ടെല്‍ അവീവ്: എല്ലാം തുടങ്ങിവെച്ചത് അവരാണ്. ഇനി ഹമാസിന്റെ ഭീകരതയ്ക്ക് എന്നന്നേക്കുമായി അറുതിവരുത്തിയിട്ടേ യുദ്ധം അവസാനിപ്പിക്കൂ എന്ന് വ്യക്തമാക്കി ഇസ്രയേല്‍. ഇസ്രായേലിലെ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു വിശദീകരണം നല്‍കിയത്. യുദ്ധം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസിന്റെ നിര്‍ദ്ദേശത്തിന് പുറകേയാണ് ഇസ്രയേല്‍ നയം വ്യക്തമാക്കിയത്.
Read Also : പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകണം : എം.എ. ബേബി
ഞങ്ങളൊരിക്കലും പദ്ധതികളും പ്രവര്‍ത്തന രീതികളും മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കാറില്ല. ഇത്തവണ നടന്നത് ഹമാസിന് ഇനി ഒരിക്കലും ഇസ്രായേലിന് നേരെ നോക്കാന്‍ പോലും ധൈര്യം വരാത്തതരത്തിലുള്ള തിരിച്ചടിയാണ്. ഇത് തുടങ്ങിയിട്ടേയുള്ളു. ഇടയ്ക്ക് നിര്ത്താനായിട്ടല്ല ഈ തിരിച്ചടി ആരംഭിച്ചതെന്നും നെതന്യാഹു വ്യക്തമാക്കി.
ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും മാരകമായ ആക്രമണമാണ് ഇസ്രായേല്‍ സേന നടത്തുന്നത്. ഗാസ പ്രദേശത്തുനിന്നും സാധാരണക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കിയശേഷമാണ് എല്ലാ മേഖലയിലും ബോംബാക്രമണം നടത്തുന്നത്. ഭീകരകേന്ദ്രങ്ങള്‍ ഒന്നൊഴിയാതെ തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.
‘ഇസ്രായേല്‍ ഹമാസുമായി ഒരു യുദ്ധം ആഗ്രഹിച്ചിരുന്നതല്ല. എന്നാല്‍ ഞങ്ങളുടെ രാജ്യത്തെ ഒരോ ജീവനും ഏറെ വിലപ്പെട്ടതാണ്. അത്രയ്ക്കും നിരുത്തരവാദപരവും ഞെട്ടിക്കുന്നതുമായ ആക്രമണമാണ് സാധാരണക്കാര്‍ അധിവസിക്കുന്ന മേഖലയില്‍ നടത്തിയത്. ഇതിന് പൂര്‍ണ്ണ ഉത്തരവാദി ഹമാസ് നേതാക്കളാണ്. ഞങ്ങളുടെ തിരിച്ചടി ഇന്നേ വരെ ലോകം കാണാത്ത തരത്തിലുള്ളതായിരിക്കും. ഇനി ഇസ്രായേല്‍ ജനതയ്ക്ക് മേല്‍ ഒരു തരി മണ്ണുവീഴ്ത്താന് പോലും ആര്‍ക്കും സാധിക്കാത്ത മറുപടി നല്‍കുമെന്നും’ നെതന്യാഹു പറഞ്ഞു.
‘ആരും എന്തും നേരിടാന്‍ തക്ക പ്രതിരോധ ശക്തിയുള്ളവരല്ല. ഹമാസിന് മുന്നില്‍ ഇനി ഒരു മാര്‍ഗ്ഗമേയുള്ളു. ഒന്നുകില്‍ ജീവന് അതോടൊപ്പം മികച്ച സാമ്പത്തിക ഭദ്രതയോടുകൂടി സമൂഹത്തെ ശാന്തമായി പലസ്തീനില്‍ ജീവിക്കാന്‍ അനുവദിക്കുന്ന അന്തരീക്ഷം ഉണ്ടാക്കുക. അല്ലെങ്കില്‍ ഭീകരതയും നെഞ്ചിലേറ്റി ഇന്നേവരെ ലഭിക്കാത്ത തിരിച്ചടി സ്വയം ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക.’നെതന്യാഹു വ്യക്തമാക്കി.
Post Your Comments