COVID 19KeralaLatest NewsNews

കൊവിഡ് രോഗിയുടെ സംസ്കാര ചടങ്ങിൽ സഹായിച്ച് മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: പുനലൂരിൽ കൊവിഡ് രോഗിയുടെ സംസ്കാര ചടങ്ങിന് സഹായം നൽകി മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പൽ സ്വദേശിയായ അനിൽ ഭാസ്കർ (40) ആണ് മരിച്ചത്. കൊവിഡ് ബാധിതന്റെ സംസ്കാര ചടങ്ങുകൾക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്.

Read Also : കൊവിഡ് ബാധിച്ച്‌ ആരും മരിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം ; ശ്മശാനത്തില്‍ കോവിഡ് രോഗികളെ ദഹിപ്പിക്കാന്‍ നീണ്ട ക്യൂ

കൊവിഡ് വ്യാപനത്തിന്‍റെ തുടക്ക കാലം മുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അനിൽ ഭാസ്കർ. കൊവിഡ് ബാധിച്ച് മരിച്ച ഇളമ്പല്‍ മരങ്ങാട് സ്വദേശി രഘുനാഥ പിളളയുടെ മൃതദേഹം അനിലും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സംസ്കരിച്ചിരുന്നു.

ഈ ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോഴായിരുന്നു അനില്‍ കുഴഞ്ഞുവീണത്. ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് അനുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button