ഇന്ത്യൻ യുവതാരം വിഘ്‌നേഷ് ദക്ഷിണമൂർത്തി മുംബൈ സിറ്റിയിൽ തുടരും. 23കാരനായ വിഘ്‌നേഷ് മുംബൈ സിറ്റിയുമായി നാലു വർഷം നീളുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. ഈ കഴിഞ്ഞ സീസണിൽ ഐ എസ് എൽ കിരീടം നേടിയ മുംബൈ സിറ്റിയുടെ പ്രധാന ഭാഗമായിരുന്നു വിഘ്‌നേഷ് ദക്ഷിണമൂർത്തി. വിങ്ങർ ആണെങ്കിലും ലൊബേരയുടെ കീഴിൽ ഫുൾബാക്ക് ആയാണ് താരം കളിച്ചത്.
ഹൈദരബാദ് എഫ്സിക്ക് എതിരെ ഒരു മനോഹര ഗോൾ ഈ കഴിഞ്ഞ ഐഎസ്എല്ലിൽ സ്കോർ ചെയ്യാനും വിഘ്‌നേഷിനായിരുന്നു. 2018 മുതൽ മുംബൈ സിറ്റിയിലെത്തിയ താരത്തിന് കഴിഞ്ഞ സീസൺ മുതലാണ് അവസരങ്ങൾ കിട്ടിയത്. ഇതിനകം തന്നെ ഇന്ത്യയുടെ അണ്ടർ 23 ടീമിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് വിഘ്‌നേഷ് ദക്ഷിണമൂർത്തി.
Post Your Comments