കോട്ടയം: സംസ്ഥാനത്ത് ബി.ജെ.പിക്ക് ആകെയുണ്ടായിരുന്ന നേമത്തെ അക്കൗണ്ടും പൂട്ടി കിട്ടി. ഇനി ബിജെപി ‘സംപൂജ്യരായതില്‍’ പ്രതികരണത്തിനില്ലെന്നു ബിജെപി ബൗദ്ധിക വിഭാഗം മുന്‍ കണ്‍വീനറും ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍ പറഞ്ഞു.
നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് ചെങ്ങന്നൂരില്‍ തനിക്കു സീറ്റ് നിഷേധിച്ചതിനു പിന്നില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഡീല്‍ ആകാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന ബാലശങ്കറിന്റെ ആരോപണം വലിയ വിവാദമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ‘കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു പ്രതികരിക്കുന്നേയില്ല എന്നായിരുന്നു ബാലശങ്കര്‍ പറയുന്നത്. ‘ഒന്നിനെക്കുറിച്ചും തല്‍ക്കാലം പ്രതികരിക്കേണ്ടെന്നു വിചാരിച്ചിരിക്കുകയാണ്. എല്ലാവരും പ്രതികരിക്കുന്നുണ്ടല്ലോ. ബിജെപിയില്‍ ആയതിനാല്‍, ബിജെപിയെ കുറിച്ചു പറയേണ്ടി വരും. അതിനാല്‍ ഒന്നും പറയുന്നില്ലെന്നു തീരുമാനിച്ചു’ .
ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്റെ വിജയം ഉറപ്പാക്കി കോന്നിയില്‍ വിജയിക്കുകയെന്നതാകാം ഡീല്‍ എന്നാണു ബാലശങ്കര്‍ ആരോപിച്ചത്. ചെങ്ങന്നൂര്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനെയാണു സ്ഥാനാര്‍ഥിയാക്കിയത്.
സി.പി.എം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 32,093 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ചെങ്ങന്നൂരില്‍ ഗോപകുമാറിന് 34,620 വോട്ടാണ് ലഭിച്ചത്. 2016ല്‍ പി.എസ് ശ്രീധരന്‍ പിള്ള ഇവിടെ 42,682 വോട്ട് നേടിയിരുന്നു.
‘വര്‍ഷങ്ങളായി തന്നെ അറിയുന്ന വി മുരളീധരനും കെ സുരേന്ദ്രനും കാട്ടുന്ന പുച്ഛം ഇവിടത്തെ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണമാണ്. പാര്‍ട്ടിക്കാര്‍ പോലും വോട്ടു ചെയ്യാത്തവരാണു ബി.ജെ.പി സ്ഥാനാര്‍ത്ഥികളാകുന്നത് എന്നും ബാലശങ്കര്‍ ചൂണ്ടിക്കാട്ടി.
Post Your Comments