COVID 19Latest NewsIndia

കോവിഡ് : രാജ്യത്ത് വീണ്ടും ഒരു ലോക്ഡൗൺ പരിഗണിക്കണമെന്ന് സുപ്രീം കോടതി

കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാൻ ആവശ്യപ്പെട്ടത്.

ന്യൂഡൽഹി : വൈറസ് കൂടുതൽ പടരാതിരിക്കാൻ രാജ്യത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി. ഒത്തുചേരലിനും സൂപ്പർ സ്‌പ്രെഡറുകളായി മാറുന്ന പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതുജനക്ഷേമം കണക്കിലെടുത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് കേന്ദ്രം പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.

സമ്പൂർണ ലോക്ഡൗണിലൂടെ കൊറോണ വ്യാപനം കുറയ്ക്കാൻ സാധിക്കുമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാൻ ആവശ്യപ്പെട്ടത്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. ലോക്ഡൗൺ മൂലമുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമെന്നും അതിനാൽ എല്ലാ മുൻകരുതലുകളും എടുത്തശേഷം മാത്രമേ ലോക്ഡൗൺ ഏർപ്പെടുത്താവു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാർച്ചിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചു എന്നാണ് വിലയിരുത്തൽ. തുടർന്നും രാജ്യം ലോക്ഡൗണിലേയ്ക്ക് പോയാൽ സാമ്പത്തിക പ്രതിസന്ധികൾ വർദ്ധിക്കും എന്ന കാരണത്താലാണ് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താതിരിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button