Latest NewsKeralaIndia

അടിതെറ്റി യുഡിഎഫ്, ലീഗ് ഭൂരിപക്ഷത്തിൽ വൻ ഇടിവ്

മ​ല​പ്പു​റ​ത്തു​പോ​ലും മി​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലും ലീ​ഗ്​ സ്​​ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വ​ന്‍ ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട്​: ച​രി​ത്ര​വി​ജ​യ​ത്തോ​ടെ സം​സ്​​ഥാ​ന​ത്ത്​ എ​ല്‍.​ഡി.​എ​ഫ്​ തു​ട​ര്‍ ഭ​ര​ണ​ത്തി​ലെ​ത്തുമ്പോ​ള്‍ ​ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ ഇ​ട​തു​കോ​ട്ട​ക​ള്‍​ക്ക്​ ഇ​ള​ക്ക​മി​ല്ല.കാ​സ​ര്‍​ക്കോ​ട്​ മു​ത​ല്‍ പാ​ല​ക്കാ​ട്​ വ​രെ​യു​ള്ള ജി​ല്ല​ക​​ളി​ലെ ആ​കെ​യു​ള്ള 60 സീ​റ്റു​ക​ളി​ല്‍ 38 എ​ണ്ണം എ​ല്‍.​ഡി.​എ​ഫും 22 യു.​ഡി.​എ​ഫും നേ​ടി. ഇ​ട​തു​ത​രം​ഗ​ത്തി​ല്‍ മു​സ്​​ലിം​ലീ​ഗിന്റെ സീ​റ്റു​ക​ള്‍ 18 ല്‍​നി​ന്ന്​ 15 ആ​യി. മ​ല​പ്പു​റ​ത്തു​പോ​ലും മി​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലും ലീ​ഗ്​ സ്​​ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വ​ന്‍ ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്.

താ​നൂ​രി​ല്‍ സി​റ്റി​ങ് എം.​എ​ല്‍.​എ വി. ​അ​ബ്​​ദു​റ​ഹി​മാ​ന്‍ മു​സ്​​ലിം യൂ​ത്ത്​ ലീ​ഗ്​ സം​സ്​​ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​നെ 129 വോ​ട്ടു​ക​ള്‍​ക്കും ത​വ​നൂ​രി​ല്‍ സി​റ്റി​ങ്​ എം.​എ​ല്‍.​എ കെ.​ടി. ജ​ലീ​ല്‍ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​ന്‍ ഫി​റോ​സ്​ കു​ന്നും​പ​റ​മ്പി​ലി​നെ 2,564 വോ​ട്ടു​ക​ള്‍​ക്കു​മാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

read also: പൗരത്വ പ്രക്ഷോഭവും പ്രിയങ്കയുടെ തീപ്പൊരി പ്രസംഗവും വോട്ടിനെ ബാധിച്ചില്ല, അസമില്‍ ബി.ജെ.പിക്ക്​ മിന്നും വിജയം

പൊ​ന്നാ​നി​യി​ല്‍ സി.​പി.​എ​മ്മി​ലെ ന​ന്ദ​കു​മാ​ര്‍ 17,043 വോ​ട്ടു​ക​ള്‍​ക്കാ​ണ്​ കോ​ണ്‍​​ഗ്ര​സി​ലെ എ.​എം. രോ​ഹി​തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​വും ജി​ല്ല​യി​ലാ​ണ്. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ യു.​ഡി.​എ​ഫ്​​ സ്​​ഥാ​നാ​ര്‍​ഥി​ യൂ​ത്ത്​ ലീ​ഗ്​ സീ​നി​യ​ര്‍ വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ ന​ജീ​ബ്​ കാ​ന്ത​പു​രം 30 വോ​ട്ടു​ക​ള്‍​ക്കാ​ണ്​ ഇ​ട​ത്​ സ്വ​ത​ന്ത്ര​ന്‍ കെ.​പി. മു​സ്​​ത​ഫ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

കോൺഗ്രസിൽ  വന്‍ തോല്‍വി ഏറ്റുവാങ്ങിയ സ്ഥിതിയില്‍ സീനിയര്‍ നേതാക്കള്‍ തോല്‍വിയുടെ ഭാരമേറ്റെടുത്ത് പിന്നിലേക്ക് മാറിയാല്‍ നേതൃത്വം വി.ഡി. സതീശന്‍ അടക്കമുള്ള യുവത ഏറ്റെടുത്തേക്കും. രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനം ഒഴിയാന്‍ സാഹചര്യം ഉണ്ടായാല്‍ വി.ഡി. സതീശനെയാകും യുഡിഎഫ് പരിഗണിക്കുക. നിലവിലെ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയ്ക്ക് വിജയിക്കാനായില്ല എന്ന് സൂചിപ്പിക്കുന്നതാണ് നിലവിലെ ഫലങ്ങള്‍.

സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന അനേകം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രമേശിന് കഴിഞ്ഞിരുന്നെങ്കിലും അത് നേട്ടമാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. 2016 ല്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവാകയിരുന്ന ഉമ്മന്‍ചാണ്ടി അതേറ്റെടുത്തായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനം രാജി വെച്ചത്. സമാന രീതിയില്‍ വലിയൊരു തിരിച്ചടിയുടെ ബാദ്ധ്യതയുടെ പാപഭാരം ഇത്തവണ രമേശ് ചെന്നിത്തലയ്ക്കും നേരിടേണ്ടി വരും.

സ്വന്തം മണ്ഡലം വരുന്ന ജില്ലയില്‍ പോലും രമേശിന് സ്വാധീനം ഉണ്ടാക്കാനായില്ല എന്നത് ചര്‍ച്ചാവിഷയമാണ്. ആലപ്പുഴ ജില്ലയില്‍ രമേശ് മത്സരിച്ച ഹരിപ്പാട് 10,000 വോട്ടുകള്‍ക്ക് അദ്ദേഹം മുന്നിലാണെന്നത് ഒഴിച്ചാല്‍ ബാക്കിയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുകയായിരുന്നു. സ്വന്തം ജില്ലയില്‍ പോലും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് രമേശിന് തിരിച്ചടിയാകും.

രമേശ് മാറിയാല്‍ പിന്നീട് ഉയര്‍ന്നുവരുന്ന പ്രധാന പേര് ഉമ്മന്‍ചാണ്ടിയുടേതാണ്. എന്നാല്‍ ദശകങ്ങളായി പ്രതിനിധീകരിക്കുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കും വ്യക്തമായ മേല്‍ക്കോയ്മ നേടാനായില്ല. 8000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടേയും ജയം. കോട്ടയം ജില്ലയില്‍ അഞ്ചിടത്ത് എല്‍ഡിഎഫിന്റെ മേല്‍ക്കോയ്മ അംഗീകരിക്കേണ്ടി വന്നപ്പോള്‍ നാലിടത്തായിരുന്നു യുഡിഎഫിന്റെ നേട്ടം.

ഇന്ത്യയില്‍ തന്നെ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് കേരളത്തിലെങ്കിലും ഭരണം കിട്ടാതെ നിലനില്‍പ്പില്ലെന്ന തിരിച്ചറിവിലാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉമ്മന്‍ചാണ്ടിക്കു കൂടി ദേശീയ നേതൃത്വം ചുമതല നല്‍കിയത്. എന്നാല്‍ പിണറായിയുടെ പ്രഭാവം മറികടക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button