COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.34 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിനാല് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ മുപ്പത്തിരണ്ട് ലക്ഷം കടന്നു. പതിമൂന്ന് ലക്ഷം പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. രാജ്യത്ത് ഇന്നലെ 3.92 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 34 ലക്ഷം പേർ കോവിഡ് ചികിത്സയിലുണ്ട്. 3689 പേരാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിൽ വച്ച് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്.

കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം രോഗബാധിതരുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 5.91 ലക്ഷം പേർ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button