COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം : ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകൾ സജ്ജീകരിച്ച് നാവിക സേന

മുംബൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി നാവിക സേന. ഇതിന്റെ ഭാഗമായി മൂന്ന് ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകൾ സജ്ജീകരിച്ചു. വരും ദിവസങ്ങളിലും പ്രവർത്തനങ്ങൾ തുടരുമെന്ന് വെസ്റ്റേൺ നേവൽ കമാൻഡ് അറിയിച്ചു.

Read Also : കോവിഡ് ബാധിച്ച് മരിച്ചയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാർ ; വീഡിയോ കാണാം 

കർവാറിലെ ഐഎൻഎച്ച്എസ്, മുംബൈയിലെ ശന്തനി, ഗോവയിലെ ഐഎൻഎസ് ജീവന്തി എന്നീ ആശുപത്രികളിലാണ് ഓക്‌സിജൻ കിടക്കൾ നൽകിയത്. ഇതിന് പുറമേ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുംബൈയിലെ ഐഎൻഎസ്എച്ച് അശ്വിനിയിൽ പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button