ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനും 41 ദിവസം മുമ്പ് ഫെബ്രുവരിയിൽ കോവിഡ് വൈറസ് രാജ്യത്തിനും സമ്പദ്വ്യവസ്ഥക്കും കനത്ത വെല്ലുവിളിയാണെന്നും കേന്ദ്ര സർക്കാർ ഇതിനെ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഈ സംഭവം ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡാർജിലിങ്ങിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി വീണ്ടും ഓർമിപ്പിച്ചു.
‘രാജ്യത്ത് ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ പോകുകയാണെന്ന് അന്നേ ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ മൊത്തം തകർക്കാൻ പോന്ന ഒന്നാകും അതെന്നായിരുന്നു അന്ന് പറഞ്ഞത്. രാഹുൽ വെറുതെ ആളുകളെ പരിഭ്രാന്തരാക്കാൻ വേണ്ടി പറയുകയാണെന്നായിരുന്നു മാധ്യമങ്ങളടക്കം അന്ന് പറഞ്ഞത്’.രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഇന്ത്യയെ കോവിഡ് മഹാമാരി അതിരൂക്ഷമായി ബാധിക്കുമെന്നും രാജ്യത്തെയും അതിന്‍റെ സമ്പദ്വ്യവസ്ഥയെയും രക്ഷിക്കാനും, ചെറുകിട വ്യവസായികളെയും വ്യാപാരികളെയും സംരക്ഷിക്കാനും വേണ്ട മാർഗങ്ങൾ കൈകൊള്ളാൻ ഞങ്ങൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും രാഹുൽ ഗാന്ധി പറയുന്നു.
രാജ്യം ദുരന്തത്തെ നേരിടുമ്പോൾ വേണ്ട നടപടികൾ കൈകൊള്ളാതെ തകർന്ന് കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്താൻ ശ്രമിക്കാതെമോദി സർക്കാർ പൗരൻമാരെ കൊണ്ട് മണി കൊട്ടിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
Post Your Comments