സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗം ഇത്ര രൂക്ഷമാകാൻ കാരണം തെരഞ്ഞെടുപ്പ് ആണെന്ന് നടൻ വിനോദ് കോവൂർ. തിരഞ്ഞെടുപ്പ് പൂരം ഗംഭീരമായി നടന്നു എന്നാല്‍ കലാകാരന്മാരുടെ മുന്നില്‍ നൂറ് പേര് ഇരിക്കുക എന്ന് പറഞ്ഞാല്‍ അത് പ്രശ്നമാണെന്ന് നടന് പറയുന്നു.
‘ഗവണ്മെന്റിന്റെ കാര്യങ്ങളൊക്കെ ഭംഗിയായി. തിരഞ്ഞെടുപ്പിന് ആളുകളൊക്കെ ഗംഭീരമായി കൂടി. എന്നാല്‍ കലാകാരന്മാരുടെ മുന്നില്‍ നൂറ് പേര് ഇരിക്കുക എന്ന് പറഞ്ഞാല്‍ അത് പ്രശ്നമാണ്. ഇക്കാര്യത്തിലൊക്കെ ഭയങ്കര പ്രതിഷേധമുണ്ട്. തൃശൂര്‍ പൂരത്തേക്കാള്‍ വലിയ പൂരമാണ് തിരഞ്ഞെടുപ്പ് സമയത്ത് നടന്നത്. ഇനിയങ്ങോട്ട് എന്താണെന്ന് ഒരു ചോദ്യ ചിഹ്നമായി നില്ക്കുന്ന അവസ്ഥയാണ് ഉള്ളത്’- വിനോദ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.
Also Read:പ്രതീക്ഷയോടെ രാജ്യം; മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും
അതേസമയം, വോട്ടെണ്ണല്‍ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിക്കണം എന്നാവശ്യവുമായി കല-സാംസ്കാരിക രംഗത്തുള്ള പലരും രംഗത്തെത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് സ്ഥിതി ദിനംപ്രതി രൂക്ഷമാവുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും കൊവിഡ് പ്രതിദിന കണക്കുകള്‍ കാൽ ലക്ഷം പിന്നിട്ടിരുന്നു. വോട്ടെണ്ണല്‍ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സർവകക്ഷിയോഗം ചേർന്ന് തീരുമാനം അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ കോടതിയോട് വ്യക്തമാക്കിയിരുന്നു.
Post Your Comments