KeralaLatest NewsNews

സഭാംഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം; പിണറായി സർക്കാരിന് പിന്തുണയറിയിച്ച് കെസിബിസി

ദേവാലയങ്ങളിൽ ആരാധനാ കർമ്മങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് മാത്രം നടത്തണം.

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗ പ്രതിരോധത്തിൽ പിണറായി സർക്കാരിന് പിന്തുണയറിയിച്ച് കെസിബിസി രംഗത്തെത്തി. സംസ്ഥാന സർക്കാർ നിർദേശങ്ങൾ പാലിച്ച് സഭാംഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും.

Read Also: കൊല്ലത്ത് കോവിഡ് ബാധിച്ച്‌ ഹോമിയോ ഡോക്ടര്‍ മരിച്ചു

എന്നാൽ ദേവാലയങ്ങളിൽ കോവിഡ് മുൻകരുതലുകൾ പാലിക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കത്തോലിക്ക സഭയും മറ്റ് സഭകളും മെയ് ഏഴാം തീയതി പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്നും കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ദേവാലയങ്ങളിൽ ആരാധനാ കർമ്മങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് മാത്രം നടത്തണം. മഹാവിപത്തിന് നേരിടാൻ എല്ലാവരും തീക്ഷ്ണമായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button