ചെന്നൈ: അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്ന് തമിഴ് നടന് സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.
‘ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കും. അപ്പോൾ ഈ രാജ്യം ശരിക്കും ‘വാക്സിനേറ്റ്’ ആകും. ആ കാലം വരികയാണ്. ഞങ്ങള്‍ അപ്പോഴും ഇവിടെ തന്നെ ഉണ്ടാകും’ എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. അധികാരത്തില്‍ വന്നാൽ പശ്ചിമ ബംഗാളില്‍ കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി അറിയിച്ചിരുന്നു. ഈ പ്രസ്താവന റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു സിദ്ധാർത്ഥിൻ്റെ പരാമര്‍ശം.
മുൻപ് പലതവണ സിദ്ധാർത്ഥ് ബിജെപിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. രാജ്യം ആദരിക്കുന്ന മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നപ്പോൾ അദ്ദേഹത്തെ അവഹേളിച്ച് സിദ്ധാർത്ഥ് രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിൻ്റെ പ്രായത്തേയും സ്ഥാനത്തേയും അവഹേളിക്കുന്ന രീതിയിലയിരുന്നു സിദ്ധാർത്ഥിൻ്റെ പരാമർശം.
Post Your Comments