കോഴിക്കോട് : : വള്ളിക്കുന്നത് പതിനഞ്ചുകാരനെ കുത്തി കൊന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എം എ ബേബി. ഒരു പിഞ്ചു ബാലന്റെ വയറ്റിൽ കഠാര കുത്തിക്കയറ്റി ഒറ്റക്കുത്തിന് കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാർ. കക്ഷിരാഷ്ട്രീയത്തിന് ഉപരിയായി കേരളം ഇത്തരം കൊലപാതകങ്ങൾക്കെതിരെ ഒരു നിലപാട് എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു.
കാൻസർ ബാധിച്ച് അമ്മ മരിച്ചു പോയ, സ്കൂൾ വിദ്യാർഥിയായ എസ്എഫ്ഐ പ്രവർത്തകനെയാണ് ഇവിടെ കൊന്നിരിക്കുന്നത്. ആർഎസ്എസിന്റെ ഇത്തരം കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കേരളസമൂഹം മുന്നോട്ടിറങ്ങണമെന്നും എം എ ബേബി പറഞ്ഞു.
Read Also : കതിരൂര്‍ സ്ഫോടനം: കൈപ്പത്തി തകർന്നപ്പോൾ കാണാതായ നിജേഷിന്റെ വിരലുകള്‍ കണ്ടെത്തി
അമ്പലങ്ങളെ കൊലക്കളമാക്കുന്ന ആർഎസ്എസ് രീതി ഈ സംഭവത്തിലും ആവർത്തിക്കുന്നു. അമ്പലങ്ങളും ഉത്സവങ്ങളും വിശ്വാസികളുടെ കാര്യങ്ങളാണ്. ആർഎസ്എസിന് അവരുടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനുള്ള ഇടമല്ല അമ്പലങ്ങൾ. വിഷു ഉത്സവവേളയിലാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതകം രാഷ്ട്രീയം അല്ല. അക്രമം മാത്രമാണെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
Post Your Comments