COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിമൂന്ന് കോടി അറുപത്തിയാറ് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 29.48 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ഇന്നലെ ഒന്നരലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായ ആറാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 1.33 കോടി കടന്നിരിക്കുന്നു. ആകെ മരണം 1.69 ലക്ഷം പിന്നിട്ടു. പത്ത് ലക്ഷത്തിലധികം പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത് ഉള്ളത്. യുഎസിൽ മൂന്ന് കോടി പത്തൊൻപത് ലക്ഷം പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 5.75 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചത്. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിനാല് ലക്ഷം രോഗബാധിതരുണ്ട്. 3.53 ലക്ഷം പേർ മരിച്ചു. ഫ്രാൻസിൽ കൊവിഡ് ബാധിതരുടെ എണ്ണം അൻപത് ലക്ഷം പിന്നിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button