COVID 19KeralaLatest NewsIndiaNews

കോവിഡ് – 19ന്റെ ഉത്ഭവം വവ്വാലില്‍ നിന്നാണെന്ന് പുതിയ റിപ്പാര്‍ട്ട്.

കോവിഡ്-19ന്റെ ഉത്ഭവം വവ്വാലില്‍ നിന്നാണെന്ന് പുതിയ റിപ്പാര്‍ട്ട്. ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വൈറസ് വവ്വാലില്‍ നിന്ന് മറ്റേതോ മൃഗം വഴി മനുഷ്യരിലെത്തിയതാകാമെന്നും ലാബില്‍ നിന്നു ചോരാന്‍ ഒരു സാധ്യതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയിലെ ലാബില്‍നിന്നു കൊറോണ വൈറസ് ചോര്‍ന്നതാകാമെന്ന നിഗമനങ്ങള്‍ പാടേ തള്ളുന്ന ഗവേഷകര്‍, അതൊഴികെ മറ്റു സാധ്യതകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നു നിര്‍ദേശിക്കുന്നു. ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടാണു വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) പുറത്തുവിട്ടത്. ഏതാനും ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കാവുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയാറാണെന്നു കഴിഞ്ഞയാഴ്ച WHO അടക്കമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Also Read:ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്‍ത്ഥവും കമൽഹാസന് അറിയില്ല; പ്രകാശ് കാരാട്ട്

വൈറസിന്റെ ഉത്ഭവം സംബന്ധിച്ച പഴി ഒഴിവാക്കാന്‍ ചൈന ഇടപെട്ടാണു റിപ്പോര്‍ട്ട് വൈകിക്കുന്നതെന്നും അഭ്യൂഹമുയര്‍ന്നിരുന്നു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഡബ്ല്യു.എച്ച്‌.ഒയിലെ ഒരു അംഗരാജ്യത്തിന്റെ പ്രതിനിധിയില്‍നിന്നാണ് എ.പിക്കു റിപ്പോര്‍ട്ട് ചോര്‍ന്നുകിട്ടിയത്. അന്തിമ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവരുമ്ബോള്‍ കണ്ടെത്തലുകളില്‍ വ്യത്യാസമുണ്ടാകുമോയെന്നു വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button