തെരഞ്ഞെടുപ്പില്‍ അയ്യപ്പ വിശ്വാസികള്‍ക്കൊപ്പം നിന്നവരായിരിക്കണം നിയമസഭയില്‍ എത്തേണ്ടതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍. അയ്യപ്പ വിശ്വാസികള്‍ക്കൊപ്പം നിന്നവര്‍ ആയിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടതെന്ന് ഓരോ വിശ്വാസികളും തീരുമാനിക്കണമെന്ന് അവര്‍ പറഞ്ഞു. പന്തളത്ത് അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
‘2018 ല്‍ അയ്യപ്പ വിശ്വാസികള്‍ ഒഴുക്കിയ കണ്ണീരിനുള്ള മറുപടി ആകണം ഈ നിയമസഭാ തിരഞ്ഞെടുപ്പ്. അധര്‍മ്മത്തിനെതിരെ ധര്‍മ്മം സംരക്ഷിക്കാന്‍ ഭഗവാന് മഹാവിഷ്ണു സുദര്‍ശനചക്രം ആയുധമാക്കിയ പോലെ ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ വിശ്വാസികള്‍ ചൂണ്ടുവിരല്‍ ആയുധം ആക്കണം’.
തെരഞ്ഞെടുപ്പ് ദിവസം എല്ലാ ദേവീദേവന്മാരെയും മനസ്സില്‍ സങ്കല്‍പ്പിച്ച് വിശ്വാസ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് വോട്ടുകള്‍ നല്‍കണമെന്ന് ശശികലടീച്ചര്‍ അഭ്യര്‍ത്ഥിച്ചു
Post Your Comments