Latest NewsKeralaNattuvarthaNews

അന്വേഷണം കേന്ദ്ര ഏജൻസിക്കെതിരെ ആണെങ്കിൽ ‘ഓകെ’, സർക്കാരിനെതിരെ ആണെങ്കിൽ ‘ഓകെ അല്ല’; നിലപാട് മാറ്റി മുഖ്യമന്ത്രി

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്നും, ഇക്കാര്യം പരിശോധിച്ച ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം, ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്‍റെ മറവില്‍ തെറ്റായ കാര്യങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണം. അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ബി.ജെ.പിയേക്കാള്‍ ശക്തമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ചെന്നിത്തല അസ്വസ്ഥനാകാതെ അന്വേഷണത്തെ പിന്തുണയ്ക്കുകയാണ്ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം പര്യാപ്തമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button