COVID 19Latest NewsNewsOmanGulf

ഒമാനിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

മസ്​കത്ത്​: കൊറോണ വൈറസ് രോഗം​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തിരുവനന്തപുരം വർക്കല ഞെക്കാട് സ്വദേശി ബാബു (പ്രസന്ന ബാബു-60) ആണ്​ മുസന്ദം കസബ് ആശുപത്രിയിൽ മരിച്ചിരിക്കുന്നത്​.

കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ചു വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച്​ ദിവസം മുമ്പാണ്​ കസബ് ആശുപത്രി അത്യാസന്നവിഭാഗത്തിലെ മാറ്റിയത്​.

ഭാര്യയും രണ്ട്​ ആൺ മക്കളുമുണ്ട് ഇദ്ദേഹത്തിന്​. കഴിഞ്ഞ 40 വർഷമായി ഒമാനിലുള്ള പരേതൻ ഖസബിൽ നിർമാണ മേഖലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരണപ്പെടുന്ന 39ാമത്തെ മലയാളിയാണ്​ ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button