COVID 19Latest NewsIndiaNews

കോവിഡ് വ്യാപനം ശക്തം; തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആശങ്ക

ചെന്നൈ: അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൊറോണ വൈറസ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1289 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൊറോണ വൈറസ് രോഗബാധിതരുടെ ആകെ എണ്ണം 8,66,982 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ പുതുതായി 1715 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. 1048 പേര്‍ രോഗമുക്തി നേടിയതായും കര്‍ണാടക സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ സംസ്ഥാനത്ത് 9,70,202 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 24 മണിക്കൂറിനിടെ 368 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button