ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി മുപ്പത്തിനാല് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ ഇരുപത്തിയേഴ് ലക്ഷം കടന്നു. രണ്ട് കോടിയിലധികം പേരാണ് നിലവിൽ കോവിഡ് ചികിത്സയിലുള്ളത്.
അമേരിക്ക,ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ മൂന്ന് കോടിയിലധികം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ അഞ്ചരലക്ഷം പിന്നിട്ടു.
ബ്രസീലിൽ ഒരു കോടി പത്തൊമ്പത് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 70,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 2.92 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. പത്ത് ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ത്യയിൽ നാൽപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പതിനഞ്ച് ലക്ഷം കടന്നു. നിലവിൽ മൂന്ന് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.1.59 ലക്ഷം പേർ മരിച്ചു.
Post Your Comments