ന്യൂഡൽഹി : കോവിഡ് വാക്സിൻ 8 മുതൽ 10 മാസങ്ങൾ വരെ സംരക്ഷണം നൽകുമെന്ന് എയിംസ് ഡയറക്ടർ റൺദീപ് ഗുലേറിയ. വാക്സിനുകൾ വൈറസിനെതിരെ മികച്ച രീതിയിൽ സംരക്ഷണം നൽകും. ഇതുവരെ ഇന്ത്യൻ നിർമ്മിത വാക്സിനുകൾക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read Also : സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു
രാജ്യത്ത് വീണ്ടും കൊറോണ വ്യാപനം ഉണ്ടാകുന്നുണ്ടെന്ന് റൺദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി. കൊറോണ അവസാനിച്ചെന്ന് കരുതി ജനങ്ങൾ ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. രോഗവ്യാപനത്തിന് കാരണങ്ങൾ നിരവധിയാണെങ്കിലും ജനങ്ങളുടെ ശ്രദ്ധക്കുറവാണ് പ്രധാന കാരണമെന്നും എല്ലാവരും കുറച്ചുകാലം കൂടി അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments