Latest NewsKeralaNews

നടക്കാൻ പാടില്ലാത്തത് നടന്നു; പുന്നപ്ര വയലാർ മണ്ഡപത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ പുഷ്പാർച്ചനയെ വിമർശിച്ച് മുഖ്യമന്ത്രി

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തൃശൂർ: പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറുതുരുത്തിയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്ക് ബിജെപി സ്ഥാനാർത്ഥി അതിക്രമിച്ച് കടന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സമാധാനപരമായ തെരഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കുകയാണ് ബിജെപി സ്ഥാനാർത്ഥിയുടെ ലക്ഷ്യം. കമ്യൂണിസ്റ്റുകാരുടെ വികാരവുമായി ബന്ധപ്പെട്ട സ്ഥലമാണ് പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം. അവിടെ അതിക്രമിച്ച് കയറി പുഷ്പങ്ങൾ വാരി എറിയുകയും മുദ്രാവാക്യം വിളിക്കുകയുമാണ് ചെയ്തത്. അത് കണ്ടാൽ കമ്യൂണിസ്റ്റുകാരുടെ രക്തം തിളക്കുമെന്നും പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ബിജെപിയോട് വെറുപ്പ് ജനങ്ങൾക്കല്ല, നിങ്ങളുടെ സർവേ നടത്തിയ മാധ്യമ പ്രവർത്തകർക്ക്: വി മുരളീധരൻ

മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സന്ദീപ് വാചസ്പതി പുന്നപ്ര വയലാർ സ്മാരക മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്. എന്നാൽ ഇതിനെ അതിക്രമിച്ച് കടക്കലായി വളച്ചൊടിച്ച മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

Read Also: മാസ്‌ക് ധരിക്കാതെ എത്തി ; പിഴ അടയ്ക്കാന്‍ പറഞ്ഞ കോര്‍പ്പറേഷന്‍ ജീവനക്കാരിക്ക് യുവതിയുടെ ക്രൂര മര്‍ദ്ദനം, വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button