Latest NewsNewsIndia

‘രാമക്ഷേത്ര വാഗ്ദാനം പോലെ, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’; രാജ്നാഥ് സിങ്

ഭാരതത്തില്‍ രാമക്ഷേത്ര വാഗ്ദാനം പോലെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനും ബി.ജെ.പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവില്‍ ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാമക്ഷേത്രത്തെക്കുറിച്ച്‌ പറയുമ്പോൾ ആളുകള്‍ പരിഹസിക്കുന്നു. മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനില്ലേയെന്നാണ് ചോദിക്കുന്നത്. എന്നാല്‍, പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിര്‍ത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തതായി ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച്‌ ഞങ്ങള്‍ നല്‍കിയ വാഗ്ദാനവും നടപ്പാക്കും’ രാജ്‌നാഥ് സിങ് വ്യക്തമാക്കി .

‘ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവില്‍ കോഡ്. ഹിന്ദുവിനോ മുസ്ലീമിനോ ക്രിസ്ത്യാനികള്‍ക്കോ എതിരാവില്ല അത്. ഞങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണ്’. രാജ്‌നാഥ് സിങ് പറഞ്ഞു.

രാജ്യത്ത് വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, പരമ്പരാഗത സ്വത്ത് കൈമാറ്റം എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമം നടപ്പാക്കുന്നതാണ് ഏകീകൃതസിവില്‍ കോഡ്. ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ഇത്. ഒരൊറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്ലീം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button