ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. 21,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ രണ്ട് ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുളളത്. 1.58 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. 1.09 കോടി പേർ രോഗമുക്തി നേടി.
രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ രണ്ട് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം രോഗബാധിതരാണ് ഉളളത്. അരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 5.43 ലക്ഷമായി ഉയർന്നു.
എന്നാൽ അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി തൊണ്ണൂറ് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 26.40 ലക്ഷം പേർ മരിച്ചു. ഒമ്പത് കോടിയിലധികം പേർ രോഗമുക്തി നേടി.
Post Your Comments