COVID 19Latest NewsNewsKuwaitGulf

കര്‍ഫ്യൂ ലംഘനത്തെ തുടർന്ന് കുവൈറ്റിൽ 21 പേര്‍ അറസ്റ്റിൽ

അറസ്റ്റിലായവരില്‍ 15 പേര്‍ സ്വദേശികളും ആറ് പേര്‍ പ്രവാസികളുമാണ്

കുവൈറ്റ് സിറ്റി: രാജ്യത്ത് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ആദ്യ ദിനം തന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് 21 പേര്‍ അറസ്റ്റിലായതായി കുവൈറ്റ് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ 15 പേര്‍ സ്വദേശികളും ആറ് പേര്‍ പ്രവാസികളുമാണ്. കര്‍ഫ്യൂ ലംഘനത്തിന് പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

Read Also: വിവാഹത്തിന് ശേഷം മാത്രമേ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാവു എന്ന ഭാരതീയ സംസ്ക്കാരത്തിനെതിരെ വിദ്യാബാലൻ

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 7 വൈകുന്നേരം മുതലാണ് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ പുറത്തിറങ്ങുന്നതിനാണ് നിയന്ത്രണം. ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് മാത്രമേ ഈ സമയത്ത് സഞ്ചാരം അനുവദിച്ചിട്ടുള്ളൂ.

Read Also: ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ബി.ജെ.പി വരുതിയില്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യത ; വിജയരാഘവന്‍

കുവൈറ്റിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്കാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ റമദാന്‍ വ്രതാരംഭത്തിന് മുന്നോടിയായി കര്‍ഫ്യൂ പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്.

shortlink

Post Your Comments


Back to top button