ബെയ്ജിംഗ് : തീവ്ര ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യുക എന്ന മനുഷ്യാത്ഭുതം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചുവെന്ന് ചൈനീസ് പ്രസിഡൻറ്റ് ഷീ ജിന്‍ പിംഗ് പറഞ്ഞു. ഇത്രയും ചെറിയ കാലഘട്ടത്തില്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ലെന്നും ഷീ ജിന്‍ പിംഗ് കൂട്ടിച്ചേർത്തു. ബെയിജിംഗില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കിയ ചൈനീസ് ഉദാഹരണം മറ്റ് വികസിത രാജ്യങ്ങളുമായി പങ്കുവെയ്ക്കും. ചരിത്രത്തില്‍ സംഭവിച്ചിരിക്കുന്ന ഏറ്റവും മികച്ച ഒരു മനുഷ്യാത്ഭുതമാണ് ഇത്” – പ്രസിഡൻറ്റ് അവകാശപ്പെട്ടു.
Read Also: ലഖ്‌നൗയിൽ വിദ്യാർത്ഥികളുടെ ക്യാംപസ് പ്ലേസ്മെന്റ് പൂർത്തിയായി
ചൈനയിലെ ജനങ്ങളുടെ പ്രതിദിന വരുമാനം 2.30 ഡോളറിന് മുകളില്‍ എത്തിച്ചതായി ചൈന കഴിഞ്ഞ വര്‍ഷം അവകാശപ്പെട്ടിരുന്നു. രാജ്യത്തെ തീവ്ര ദാരിദ്ര്യം 2020 ഓടെ ഇല്ലായ്മ ചെയ്യുമെന്ന് 2015 ല്‍ ഷീ ജിന്‍ പിംഗ് അറിയിച്ചത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടത്തിയ ഈ പ്രസ്താവന.
Read Also: ചേർത്തലയിൽ വീണ്ടും ആക്രമണം ; ഹിന്ദു ഐക്യവേദി ജില്ലാസെക്രട്ടറിയുടെ വീട് അടിച്ചു തകർത്തു
എന്നാല്‍ ഈ പ്രഖ്യാപനം എത്രമാത്രം ശരിയാണെന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല. കൂടാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഔദ്യോഗിക കണക്കുകളില്‍ തിരിമറി നടത്തിയുള്ള അവകാശവാദമാണിത് എന്ന വിമര്‍ശനങ്ങളും ഉയർന്ന് വരുന്നുണ്ട്.
Post Your Comments