ഇടുക്കി : പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം വിദ്യാര്‍ത്ഥിനി കുത്തേറ്റുമരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഹൃദയം തുളച്ചുകയറിയ ഒറ്റക്കുത്തില്‍ രേഷ്മയുടെ മരണം സംഭവിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് സര്‍ജന്‍ ഡോ. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. അടിമാലി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മരിച്ച രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read Also : വിവാഹബന്ധം ഉപേക്ഷിച്ച് റസിയ കാമുകനൊപ്പം കൂടി; 8 മാസം കഴിഞ്ഞപ്പോൾ കാമുകന് മടുത്തു, ഒടുവിൽ കൊലപാതകം
ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ദ്ധരും ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. പുഴയോരത്ത് നിന്ന് രേഷ്മയുടെ ബാഗ് കണ്ടെത്തി. സംഭവസ്ഥലത്തു നിന്നു കിട്ടിയ മൊബൈല്‍ ഫോണിന്റെ ഭാഗങ്ങളും ചെരിപ്പും അരുണിന്റേതാണെന്നു പൊലീസ് കരുതുന്നു. പുഴയുടെ സമീപത്തെ മണല്‍ത്തിട്ടയില്‍ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. രാജകുമാരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ മര ഉരുപ്പടികള്‍ നിര്‍മിക്കുന്ന ജോലിയാണ് അരുണിന്. വീട്ടില്‍ നിന്നു മാറി സുഹൃത്തിനൊപ്പമാണ് അരുണ്‍ താമസിക്കുന്നത്.
പ്രതിയെന്നു സംശയിക്കുന്ന ബന്ധുവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വണ്ടിപ്പാറയില്‍ രാജേഷിന്റെയും ജെസിയുടെയും മകള്‍ രേഷ്മ(17)യെ വെള്ളിയാഴ്ച രാത്രി 9.30നാണു നെഞ്ചിനും കഴുത്തിനും കൈയ്ക്കും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. പവര്‍ഹൗസില്‍ വാടകയ്ക്കു താമസിക്കുകയാണ് ഇവര്‍.
അരുണുമായി പെണ്‍കുട്ടിക്കു പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിലേയ്ക്കു വഴിവെച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന രേഷ്മ വെള്ളിയാഴ്ച സ്‌കൂളില്‍ നിന്നു വരാന്‍ വൈകിയതോടെ ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. രേഷ്മയും അരുണും വൈകീട്ട് നാലരയോടെ പവര്‍ഹൗസിനു സമീപം റോഡിലൂടെ നടന്നുവരുന്നതു നാട്ടുകാര്‍ കണ്ടിരുന്നു.
ഇവര്‍ ഒരുമിച്ചു നടക്കുന്ന ദൃശ്യങ്ങള്‍ റോഡരികിലുള്ള റിസോര്‍ട്ടിലെ സിസിടിവിയില്‍ നിന്നു പൊലീസിനു ലഭിച്ചു. ഈ റോഡിനു താഴെ കാടുപിടിച്ചു കിടന്ന സ്ഥലത്താണു രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments