Latest NewsKerala

‘മരുന്ന് കുത്തിവെച്ചു, എന്റെ ആരോഗ്യത്തെപ്പറ്റി ആണ്‍സുഹൃത്തിനോട് പറഞ്ഞു’, നൗഷിദ് പറഞ്ഞത് പലതും അവിശ്വസനീയമായ കാര്യങ്ങൾ

കൊച്ചി: എറണാകുളത്ത് ഹോട്ടൽ മുറിയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നൗഷിദ് പോലീസിനോട് പറയുന്നത് പലതും അവിശ്വസനീയമായ കാര്യങ്ങൾ. യുവതി തന്റെ ശരീരത്തിൽ മരുന്ന് കുത്തിവച്ചതാണെന്ന സംശയമാണ് ചങ്ങനാശ്ശേരി ചീരംവേലി വാലുമ്മച്ചിറ വീട്ടിൽ രവിയുടെ മകൾ രേഷ്മയെ (26) കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് മൊഴി.

ഹോട്ടൽ കെയർടേക്കറായ നൗഷിദ് യുവതിക്കൊപ്പം പല തവണ ഒരുമിച്ചു താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്റെ വായിൽ രക്തം നിറയുമായിരുന്നെന്ന് പ്രതിയായ കോഴിക്കോട് തലയാട് തോട്ടിൽ വീട്ടിൽ നൗഷിദ് മൊഴിയിൽ പറയുന്നു. രേഷ്മയുടെ ദുർമന്ത്രവാദം കാരണമാണ് ഇതെന്നാണ് മൊഴി. നൗഷാദിന്റെ ആരോഗ്യം ക്ഷയിക്കുന്നതായി രേഷ്മ മറ്റൊരു ആൺസുഹൃത്തിനോടു പറഞ്ഞിരുന്നു.

അതിനെച്ചൊല്ലിയുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് നൗഷാദ് പറയുന്നത്. നൗഷിദ് പറഞ്ഞ ആൺസുഹൃത്തിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. നൗഷിദിനെ കസ്റ്റഡിയിലെടുക്കാൻ ശനിയാഴ്ച അപേക്ഷ നൽകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button