NattuvarthaLatest NewsNews

ബേക്കറി ഉടമയ്ക്ക് നേരെ കത്തി ആക്രമണം

തിരുവനന്തപുരം: മംഗലാപുരം പള്ളിപ്പുറത്ത് ബേക്കറി ഉടമയ്ക്ക് കുത്തേറ്റു. കടയുടമ സജാദിനാണ് കൈക്കും കഴുത്തിലും കുത്തേറ്റിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ സി.ആര്‍.പി.എഫിനു സമീപമാണ് സംഭവം ഉണ്ടായിരിക്കുന്നത്. പള്ളിപ്പുറം സ്വദേശി ഷാനവാസാണ് ബേക്കറിയില്‍ അതിക്രമിച്ചുകയറി സജാദിനെ കുത്തിയത്. പരിക്കേറ്റ സജാദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി കേസുകളില്‍ പ്രതിയാണ് ഷാനവാസ്. രണ്ടാഴ്ച മുന്‍പും സമാനരീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഭീതിപടര്‍ത്തിയിരുന്നു.സംഭവത്തിൽ മംഗലപുരം പോലീസ് കേസെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button