Latest NewsNewsIndia

ബി.ജെ.പിയിൽ ചേരാൻ പ്രത്യേക ക്ഷണത്തിന്‍റെ ആവശ്യമില്ല, അമിത്​ ഭായ് ചങ്കാണ്; മമതയെ വിറപ്പിച്ച് ദിനേശ്​ ത്രിവേദി

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വീണ്ടും കനത്ത തിരിച്ചടി നൽകി പാര്‍ട്ടിയുടെ രാജ്യസഭാംഗവും യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര റെയില്‍വേ മന്ത്രിയുമായിരുന്ന ദിനേശ് ത്രിവേദിയുടെ തീരുമാനം. രാജ്യസഭയിലെ പ്രസംഗത്തില്‍ നാടകീയമായി ത്രിവേദി എം.പി സ്ഥാനം രാജിവെച്ചത് ഏവരേയും ഞെട്ടിച്ചു.

ബി.ജെ.പിയില്‍ ചേരുന്നത്​ തെറ്റല്ലെന്ന് രാജിക്ക് ശേഷം ത്രിവേദി പ്രതികരിച്ചു. ബി.ജെ.പിയില്‍​ ചേരുന്നതിന്​ പ്രത്യേക ക്ഷണത്തിന്‍റെ ആവശ്യമില്ലെന്നും നാളെ ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍, അതില്‍ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:പിണറായിക്ക് കറുത്ത മാസ്കിനോട് പോലും ഭയമോ?, കറുത്ത മാസ്ക് ധരിച്ചവര്‍ക്ക് കളര്‍ മാസ്ക് നല്‍കി പൊലീസ്

‘ദിനേശ്​ ത്രിവേദിക്ക്​ ഒരിക്കലും ക്ഷണത്തിന്‍റെ ആവശ്യമില്ല. അവരെല്ലാവരും സുഹൃത്തുക്കളാണ്​. പ്രധാനമന്ത്രി നല്ല സുഹൃത്താണ്​. അമിത്​ ഭായ്​ (അമിത്​ ഷാ) എല്ലാവരുടെയും നല്ലൊരു സുഹൃത്താണ്​. എനിക്ക്​ നേരത്തേ തന്നെ പോകാമായിരുന്നു. നാളെ ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍, അതില്‍ യാതൊരു തെറ്റുമില്ല’- ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളാതെ ദി​നേശ്​ ത്രിവേദി എന്‍.ഡി.ടി.വിയോട്​ പറഞ്ഞു. നേ​ര​ത്തേ ത​ന്നെ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ര്‍​ജി​യു​മാ​യി ഇ​ട​ഞ്ഞു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ത്രി​വേ​ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button