തിരുവനന്തപുരം: നിയസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കുകയാണ് കേരളം. ഓരോ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ വിജയ സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ നടത്തുകയാണ്. ഇപ്പോഴിതാ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ല. ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
read also:നടന് കൃഷ്ണകുമാര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു
നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന വാദങ്ങളെക്കുറിച്ചും കുമ്മനം പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയല്ല പിണറായി മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്നു അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ യാതൊരു വിഭാഗിയതയും ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. പ്രശ്നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുകയാണെന്നും കുമ്മനം പറഞ്ഞു
Post Your Comments