തിരുവനന്തപുരം: കോവിഡ് തീവ്ര വ്യാപനമുള്ള രാജ്യത്തെ 20 ജില്ലകളെടുത്താല്‍ 12 ഉം കേരളത്തിലാണ്. എന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള നാടായി കേരളം മാറിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവന് വച്ച് പന്താടുന്ന സമീപനം തുടരുകയാണെന്ന് വി മുരളീധരന് പറഞ്ഞു.
വി മുരളീധരന്റെ കുറിപ്പ്
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള നാടായി കേരളം മാറിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവന് വച്ച് പന്താടുന്ന സമീപനം തുടരുകയാണ്. ഒരു മാസത്തിനകം രണ്ട് തവണ കേന്ദ്ര സംഘം കേരളത്തിലേക്ക് പോകേണ്ടി വരുന്നത് പ്രതിരോധത്തില്‍ അമ്ബേ പരാജയപ്പെട്ടതിന്റെ തെളിവാണ്. കോവിഡ് തീവ്ര വ്യാപനമുള്ള രാജ്യത്തെ 20 ജില്ലകളെടുത്താല്‍ 12 ഉം കേരളത്തിലാണ്. എന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തില്‍ എടുക്കുന്നില്ല. ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 69456 സജീവ കേസുകളുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ പ്രകടമാകുന്നത് സര്‍ക്കാരിന്റെ നയപരമായ അവ്യക്തതയാണ്.
read also:പാക് സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ടെസ്റ്റുകളുടെ എണ്ണം ഒരുലക്ഷമായി വര്‍ധിപ്പിക്കുമെന്നും 70 ശതമാനം ആര്.ടി. പി.സി.ആര് വേണമെന്നും മുഖ്യമന്ത്രി പറയുമ്ബോള്‍, ആരോഗ്യ വകുപ്പിന്റെ വിദഗ്ധര്‍ ആന്റിജന്‍ ടെസ്റ്റ് മതിയെന്ന് നിര്‍ദേശിക്കുന്നു. കേരളത്തിലെ കൊവിഡ് പ്രതിരോധ നയം തീരുമാനിക്കുന്നത് ആരെന്ന ചോദ്യവും പ്രസക്തമാണ്. ലോക വ്യാപകമായി 60 ശതമാനം ആന്റിജന്‍ ടെസ്റ്റുകളിലും തെറ്റായ ഫലം ലഭിക്കുന്നുണ്ട്. ഫലപ്രദമല്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആന്റിജന്‍ ടെസ്റ്റ് നിര്‍ദേശിക്കുന്നത് മലയാളികളെ അപമാനിക്കലാണ്. ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങള്‍ കൊവിഡിനെ നേരിട്ട രീതി മാതൃകയാക്കാന്‍ ശ്രമിക്കണം. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ ഐ.സി.എം. ആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് പ്രശ്നമെന്ന് ഇനിയെങ്കിലും അംഗീകരിക്കണം.
ലോകം മുഴുവനും അംഗീകരിച്ച, രാജ്യം പിന്തുടരുന്ന മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍ പിന്തുടരേണ്ടത്. കേന്ദ്രം ഇന്‍സ്റ്റ്യിറ്റിയൂഷണല്‍ ക്വറന്റീന്‍ നിര്‍ദേശിച്ചപ്പോള്‍ വീടുകളില്‍ ക്വാറന്റീന് മതിയെന്നും ട്രേയ്സ്,ടെസ്റ്റ്, ട്രീറ്റ് ആണ് ശരിയെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതെല്ലാം പരാജയപ്പെട്ടെന്ന് വ്യക്തമായതിനാല്‍ സംസ്ഥാനം ചെയ്യുന്നത് മാത്രം ശരിയെന്ന സമീപനം മാറ്റണം. സര്‍ക്കാര്‍ പരിപാടികള്‍ പോലും പ്രോട്ടോകോള്‍ ലംഘിച്ച് നടത്തിയ ശേഷം പൊതുജനങ്ങളോട് പ്രോട്ടോകോള്‍ പാലിക്കണമെന്ന് നിര്‍ദേശിക്കുന്ന വിചിത്രരീതിയാണ് കേരളത്തിലുള്ളത്. രാജ്യത്തെ കൊവിഡ് തലസ്ഥാനമായി കേരളം മാറിയിട്ടും മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞത് നേട്ടമായെന്ന് അവകാശപ്പെടുന്ന ആരോഗ്യമന്ത്രി ലജ്ജയില്ലാത്ത പരിഹാസ പാത്രമായി മാറി കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ കേരളം നേട്ടമുണ്ടാക്കിയെന്ന അവകാശവാദങ്ങള്‍ ഇടത് സര്‍ക്കാരിന്റെ പി.ആര് പ്രചാരണ പദ്ധതിയുടെ ഭാഗമായിരുന്നെന്ന് ഇനിയെങ്കിലും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളുടെ മുന്നില്‍ തുറന്ന് സമ്മതിക്കുകയാണ് വേണ്ടത്.
Post Your Comments