Latest NewsIndiaNewsInternational

അയോദ്ധ്യാപുരിയിൽ രാമക്ഷേത്രം പണിയാൻ മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞെന്ന് നേപ്പാൾ പ്രധാനമന്ത്രി

ചിറ്റ്വാൻ: നേപ്പാളിലെ ബിർഗഞ്ചിലാണ് രാമൻ ജനിച്ചതെന്നും അവിടെ ക്ഷേത്രനിർമ്മാണം പുരോഗമിക്കുകയാണെന്നും നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി . ചിറ്റ്വാനിൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഒലി.

Read Also : ശബരിമല ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ പിണറായി സ​ര്‍​ക്കാ​ര്‍ തി​ടു​ക്ക​വും ആ​വേ​ശ​വും കാ​ട്ടി​യെന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

അയോദ്ധ്യാപുരിയിൽ രാമക്ഷേത്രം പണിയാൻ മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞു. രാംനവമി ദിനത്തിൽ പ്രാണ പ്രതിഷ്ഠ നടത്തും. സീതയുടെ വിഗ്രഹം നിർമ്മാണവും പുരോഗമിക്കുകയാണ്. ക്ഷേത്രത്തിനായി രാമന്റെ വിഗ്രഹം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഈ ക്ഷേത്രത്തിൽ ലക്ഷ്മണന്റെയും ഹനുമാന്റെയും പ്രതിഷ്ഠ സ്ഥാപിക്കുമെന്നും ഒലി പറഞ്ഞു. അടുത്ത വർഷം രാംനവമി ദിനത്തിൽ ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യപുരിയിൽ മഹത്തായ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സംഘടിപ്പിക്കുമെന്നും ഒലി പറഞ്ഞു.

രാമക്ഷേത്രനിർമ്മാണം ആരംഭിച്ചുവെന്ന ഒലിയുടെ പ്രസ്താവന അടുത്ത വിവാദത്തിനാണ് തിരികൊളുത്തുന്നത്. കഴിഞ്ഞ വർഷം ജൂലായിലും ഒലി രാമന്റെ ജന്മസ്ഥലത്തെക്കുറിച്ച് തർക്കം ഉന്നയിച്ചിരുന്നു.നേപ്പാളിലെ ആഭ്യന്തര രാഷ്ട്രീയം ലക്ഷ്യമിട്ടാണ് നേപ്പാളി പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ രാമക്ഷേത്ര സ്നേഹം വീണ്ടും ഉയർന്നുവരുന്നത്. നേപ്പാളിൽ രാഷ്ട്രീയ വിവാദം കത്തിനിൽക്കെ കെ പി ഒലി കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയതും ചർച്ചയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button