KeralaLatest NewsNews

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം

കണ്ണൂര്‍: എല്ലാവരേയും ആശങ്കയിലാഴ്ത്തി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്.

Read Also : അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ,

വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തു നിന്നും ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരത്ത് എത്തുമെന്നാണ് വിവരം. കടുത്ത ന്യൂമോണിയയും പ്രമേഹവുമാണ് നില വഷളാക്കിയത്. ഒരാഴ്ച മുമ്പാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊവിഡ് ബാധിച്ചത്. മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു.

 

 

shortlink

Related Articles

Post Your Comments


Back to top button