KeralaLatest News

കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസ് എം.പി.യുടെ നില ഗുരുതരം

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസ് എം.പി.യുടെ നില ഗുരുതരമെന്ന് ആശുപത്രിവൃത്തങ്ങള്‍. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ എം.ഐ. ഷാനവാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ചെന്നൈ ക്രോംപേട്ട് ഡോ. റേല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടമാര്‍ അറിയിച്ചു. നവംബര്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. പിന്നീട് ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും അണുബാധയെ തുടര്‍ന്ന് തിങ്കളാഴ്ച നില വഷളാകുകയായിരുന്നു. വൃക്കയിലും അണുബാധയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button