കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഭീഷണി മുഴക്കിയ തൃണമൂൽ നേതാവും മുൻ സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്ന മദൻ മിത്രയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്. ബംഗാൾ ആവശ്യപ്പെട്ടാൽ ബിജെപിയെ കീറിമുറിക്കുമെന്നും തെരഞ്ഞെടുപ്പിൽ മമത ബാനർജി ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇല്ലെങ്കിൽ തന്റെ കൈത്തണ്ട മുറിക്കുമെന്നും മദൻ പറഞ്ഞിരുന്നു.
എന്നാൽ ആര് ആരെയാണ് കീറിമുറിക്കാൻ പോകുന്നതെന്ന് കാണാമെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. വെറുതെയുള്ള സംസാരം വിലപ്പോവില്ലെന്നും ഏറെക്കാലമായുള്ള മമത സർക്കാരിന്റെ ദുർഭരണത്തിൽ നിന്ന് രക്ഷനേടാനാണ് ബംഗാളിലെ ജനങ്ങൾ ബിജെപിയിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ജനപിന്തുണ ലഭിക്കുന്നത് തടയാൻ വേണ്ടിയാണ് തൃണമൂൽ നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി.
Post Your Comments