Latest NewsUAENewsGulf

അദ്ഭുത നിര്‍മ്മിതിയുമായി യുഎഇ ; രണ്ട് വമ്പന്‍ കെട്ടിടങ്ങള്‍ ചേര്‍ത്ത് വെച്ചൊരു തൂക്കുപാലം

ഏകദേശം 36 മീറ്റര്‍ നീളമുള്ള പാലത്തില്‍ എട്ട് ഹോട്ടല്‍ മുറികളുമുണ്ടാകും

അബുദാബി : വിനോദ സഞ്ചാരികളെ ആകര്‍ഷിയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരു അദ്ഭുത നിര്‍മ്മിതിയുമായി എത്തുകയാണ് യുഎഇ. രണ്ട് വമ്പന്‍ കെട്ടിടങ്ങള്‍ ചേര്‍ത്ത് വെച്ച് കൊണ്ടുള്ള ഒരു തൂക്കുപാലമാണ് നിര്‍മ്മിയ്ക്കുന്നത്. യുഎഇയിലെ റാസല്‍ ഖൈമയിലാണ് ഈ നിര്‍മ്മിതി വരുന്നത്. 310 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിയ്ക്കുന്നത്.  55 തൊഴിലാളികളെ കൊണ്ട് പാലത്തിന്റെ നിര്‍മ്മാണം 65 ദിവസങ്ങള്‍ കൊണ്ട് തീര്‍ക്കാനാണ് പദ്ധതി.

” അന്താരാഷ്ട്ര നിലവാരമുള്ള സംഘത്തിന്റെ മേല്‍ നോട്ടത്തില്‍ പാലത്തിന്റെ പണി പുരോഗമിയ്ക്കുകയാണ്. ഈ തൂക്കുപാലം ഹോട്ടലിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിയ്ക്കുകയും യുഎഇയിലെ വിനോദ മേഖലയെ പിന്തുണയ്ക്കുകയും ചെയ്യും. മൂവെന്‍പിക് റിസോര്‍ട്ട് അല്‍ മര്‍ജാന്‍ ഐലാന്റിലെ രണ്ട് കെട്ടിടങ്ങള്‍ ബന്ധിപ്പിച്ചാണ് ഈ തൂക്കുപാലം നിര്‍മ്മിയ്ക്കുന്നത്. റിസോര്‍ട്ടിലെ ജനപ്രീതിയാര്‍ജ്ജിക്കും വിധം രൂപകല്‍പന ചെയ്താണ് പാലം നിര്‍മ്മിയ്ക്കുന്നത് ” – ആര്‍എകെ എഎംഐ ഹോട്ടല്‍ ചെയര്‍മാനായ ആര്‍കിടെക്ട് അബ്ദുള്ള അല്‍ അബ്ദുലി പറഞ്ഞു.

ഏകദേശം 36 മീറ്റര്‍ നീളമുള്ള പാലത്തില്‍ എട്ട് ഹോട്ടല്‍ മുറികളുമുണ്ടാകും. മാത്രമല്ല, നാല് ട്രസ്സസുകളാണ് പാലത്തിന് പിന്തുണ നല്‍കുന്നത്. അതില്‍ ഓരോന്നിനും 55 ടണ്‍ ഭാരമുണ്ട്. ഓരോ ട്രസ്സസിനും 4 മീറ്റര്‍ ഉയരമുണ്ട്, 44.2 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button