Latest NewsIndiaNews

‘ജയ് ശ്രീറാം,’ രാമായണ കഥ പറഞ്ഞ് രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകണമെന്ന് അക്ഷയ് കുമാർ

'ഇന്ന് നമ്മുടെ അവസരമാണ്. അയോദ്ധ്യയില്‍ ഭഗവാന്‍ രാമനായി വലിയൊരു ക്ഷേത്രം പണികഴിപ്പിക്കുകയാണ്.

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി അക്ഷയ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ക്ഷേത്ര നിര്‍മ്മാണത്തിനായി ധനസഹായം അഭ്യര്‍ത്ഥിച്ചാണ് അക്ഷയ് കുമാര്‍ രംഗത്ത് എത്തിയത് . ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. രാമായണകഥയിലെ ചില സംഭവങ്ങള്‍ കൂടി എടുത്തുപറഞ്ഞുകൊണ്ടാണ് അക്ഷയ് കുമാര്‍ വിശ്വാസികളോടും ആരാധകരോടും ക്ഷേത്രത്തിനായി സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം താന്‍ തന്റെ മകള്‍ നിതാരയോട് രാമായണവുമായി ബന്ധപ്പെട്ട ഒരു പറഞ്ഞുവെന്നും ഇതിഹാസത്തില്‍ രാമനെ സഹായിക്കാന്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ സംഭാവന ചെയ്യാനായി എത്തിയ അണ്ണാന്റെ കഥ എല്ലാവര്‍ക്കും പ്രചോദനമായി മാറേണ്ടതാണെന്നും നടന്‍ പറയുന്നുണ്ട്.

Read Also: മുഖം നോക്കാതെ നടപടി; പിണറായി നാടു ഭരിക്കുമ്പോള്‍ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ്

‘ഇന്ന് നമ്മുടെ അവസരമാണ്. അയോദ്ധ്യയില്‍ ഭഗവാന്‍ രാമനായി വലിയൊരു ക്ഷേത്രം പണികഴിപ്പിക്കുകയാണ്. ഈ അവസരത്തില്‍ നമ്മളില്‍ ചിലര്‍ വാനരന്മാരും മറ്റു ചിലര്‍ അണ്ണന്മാരും ആകണം. നമ്മളാല്‍ കഴിയുംവിധം ഈ ചരിത്രദൗത്യത്തിന് നാം സംഭാവനകള്‍ നല്‍കണം. ഞാന്‍ അതിന് തുടക്കം കുറിക്കാം. നിങ്ങള്‍ എന്റെയൊപ്പം ചേരുമെന്ന് എനിക്ക് ഉറപ്പാണ്. അങ്ങനെ ചെയുമ്ബോള്‍, നീതിമാനായ ഭഗവാന്‍ രാമന്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍ പിന്തുടരാന്‍ നമ്മുടെ വരും തലമുറ പ്രചോദിതരാകും.’-നടന്‍ പറയുന്നു. രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു എന്നറിഞ്ഞതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും നടന്‍ ട്വീറ്റില്‍ പറയുന്നുണ്ട്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാമക്ഷേത്ര നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയത് വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button