പത്തനംതിട്ട : ജില്ലയിൽ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ എത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് വാക്സിൻ എത്തിച്ചത്. തിരുവനന്തപുരം റീജണൽ വാക്സിൻ സ്റ്റോറിൽനിന്ന് പോലീസ് അകമ്പടിയോടെ പ്രത്യേക താപനില ക്രമീകരിച്ച ബോക്സുകളിൽ ആയിട്ടാണ് വാക്സിൻ കൊണ്ടുവന്നത്.
21,030 ഡോസ് കോവിഷീൽഡ് വാക്സിൻ ആണ് ജില്ലയിൽ എത്തിച്ചിരിക്കുന്നത്. ശനിയാഴ്ച ഒൻപതുകേന്ദ്രങ്ങളിൽ വാക്സിൻ വിതരണം തുടങ്ങും. ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്കാണ് കുത്തിവെപ്പ് നൽകുന്നത്. ഒരുദിവസം ഒരുകേന്ദ്രത്തിൽ 100 പേർക്ക് വീതമാണ് വാക്സിൻ നൽകുന്നത്. രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വാക്സിൻ നൽകുന്നത്.
Post Your Comments