Latest NewsKeralaNews

പീഡനക്കേസ് പ്രതി സി.സി സജിമോനെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കി സംസ്ഥാന നേതൃത്വം

പത്തനംതിട്ട: തിരുവല്ലയില്‍ പീഡനക്കേസ് പ്രതി സി.സി സജിമോനെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം സിപിഎം സംസ്ഥാന നേതൃത്വം റദ്ദാക്കി. തിരുവല്ല ഏരിയ കമ്മിറ്റിയുടെ തീരുമാനമാണ് തിരുത്തിയത്. പ്രാഥമിക അംഗത്വം നല്‍കാനുള്ള കണ്‍ട്രോള്‍ കമ്മീഷന്‍ തീരുമാനം മാത്രം നടപ്പിലാക്കാനാണ് നിര്‍ദേശം.

Read Also: സ്വര്‍ണം തൊട്ടാല്‍ പൊള്ളും, വില വീണ്ടും 55,000ല്‍: ഒറ്റയടിക്ക് കൂടിയത് 720 രൂപ

തിരുവല്ല ഏരിയ നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. പീഡനാരോപണം അടക്കം നേരിടുന്ന സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാം എന്നായിരുന്നു കണ്‍ട്രോള്‍ കമ്മീഷന്‍ തീരുമാനം. എന്നാല്‍ ഏരിയാ നേതൃത്വം ഇടപെട്ട് സജിമോനെ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ പ്രശ്‌നമായി. ഔദ്യോഗിക നേതൃത്വത്തിനെതിരെ എതിര്‍ ചേരി പരസ്യമായി രംഗത്തുവന്നു.

 

ഇതെല്ലാം കണക്കിലെടുത്താണ് കണ്‍ട്രോള്‍ കമ്മീഷന്‍ തീരുമാനത്തില്‍ നിന്നും വ്യതി ചലിച്ചുകൊണ്ടുള്ള നടപടി വിലക്കിക്കൊണ്ട് കര്‍ശന നിര്‍ദ്ദേശം വന്നത്. ജില്ലാ നേതൃത്വം കഴിഞ്ഞദിവസം ഏരിയ കമ്മിറ്റി വിളിച്ച് പുതിയ തീരുമാനം റിപ്പോര്‍ട്ട് ചെയ്യുകയ്യും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button