മൂന്നാര്‍ : വിനോദ സഞ്ചാരികള്‍ക്ക് ഗംഭീര പുതുവത്സര സമ്മാനവുമായി എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. ജനുവരി ഒന്നു മുതല്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ മൂന്നാര്‍ ചുറ്റിക്കാണാം. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് ബസ്. രാവിലെ ഒന്‍പതിന് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. രാവിലെ ഡിപ്പോയിലെത്തി ടിക്കറ്റെടുക്കണം.
ഒന്‍പത് മണിയ്ക്ക് എടുക്കുന്ന ബസ് നേരെ ടോപ് സ്റ്റേഷനിലേക്കാണ് ആദ്യം പോകുന്നത്. അവിടെ ഒരു മണിക്കൂര്‍ തങ്ങാം. തുടര്‍ന്ന്, ബസ്, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പെട്ടി, ഹണീ ട്രീ എന്നിവിടങ്ങളിലും ബോട്ടിങ് നടത്തുന്നതിനും നിര്‍ത്തിയിടും. നാലുമണിയോടെ മടക്കം. കുറഞ്ഞ ചിലവില്‍ സഞ്ചാരികളെ മൂന്നാര്‍ ചുറ്റിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി ഈ സര്‍വ്വീസ് ആരംഭിച്ചത്. രാജമല, മറയൂര്‍, കാന്തല്ലൂര്‍ ഭാഗത്തേക്ക് മറ്റൊരു ബസ് സര്‍വ്വീസും ഉടന്‍ ആരംഭിക്കും.
Post Your Comments