ലണ്ടൺ: കൊറോണയിൽ നിന്നും രക്ഷ നേടാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമായി ചെയ്ത പ്രവർത്തി ഒടുവിൽ യുവാവിന് വിനയായി. ശരീരത്തിന് ആവശ്യമുള്ളതിലേറെ വെള്ളം കുടിച്ചതാണ് 34 കാരനായ ലൂക്കിനെ രോഗിയാക്കി മാറ്റിയത്. ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ളതിന്റെ ഇരട്ടി വെള്ളമാണ് ഓരോ ദിവസവും ലൂക്ക് കുടിച്ചത്. ദിവസവും അഞ്ച് ലിറ്ററിലേറെ വെള്ളമാണ് ലൂക്ക കുടിച്ചിരുന്നത്.
Read Also : “കൊവിഡ് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്” ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഇതോടെ ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ സ്വാഭാവിക സോഡിയം നില തകരാറിലായി. തുടർന്ന് ഇദ്ദേഹം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ഭാര്യയും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ മസ്തിഷ്കം വീങ്ങിയ നിലയിലാണെന്ന് കണ്ടെത്തി. നിലവിൽ ഗുരുതരാവസ്ഥയിലാണ് ലൂക്ക്.
Post Your Comments