സാന്റിയാഗോ : കോവിഡ് പ്രതിരോധ വാക്സിൻ സ്വകരിച്ച യുഎസ് നഴ്സിന് എട്ടുദിവസങ്ങൾക്ക് ശേഷം കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട് . സാന്റിയാഗോയിലെ ആശുപത്രിയിൽ നഴ്സായ മാത്യു എന്ന നഴ്സ് ഡിസംബർ 18നാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്.
Read Also : മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാർ അപകടത്തില്‍പ്പെട്ടു
വാക്സിന്‍ സ്വീകരിച്ച് ആറു ദിവസം കഴിഞ്ഞപ്പോൾ 45കാരനായ നഴ്സിന് ജോലിക്കിടെ അസ്വസ്ഥത തോന്നി. കോവിഡ് യൂണിറ്റിലായിരുന്നു ആ സമയം ജോലി നോക്കിയിരുന്നത്. തണുപ്പും പേശി വേദനയും അനുഭവപ്പെട്ടു. അടുത്ത ദിവസം പരിശോധനക്ക് വിധേയമായപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ക്രിസ്മസ് ദിനത്തിൽ രോഗലക്ഷണങ്ങള്‍ കലശലായെങ്കിലും അതിനുശേഷം കുറഞ്ഞു.
ഇത്തരം കേസുകൾ പ്രതീക്ഷിച്ചതാണെന്ന് സാന്റിയാഗോയിലെ ഫാമിലി ഹെൽത്ത് സെന്ററിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. ക്രിസ്റ്റ്യൻ റാമേഴ്സ് പറഞ്ഞു. “വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് മാത്യുവിന് രോഗം ബാധിച്ചിരിക്കാം, കാരണം ഇൻകുബേഷൻ കാലയളവ് രണ്ടാഴ്ചവരെയാകാം. കൂടാതെ, വാക്സിനിൽ നിന്നുള്ള സംരക്ഷണം ലഭിക്കുന്നതിന് 10 മുതൽ 14 ദിവസം വരെ വേണ്ടിവരുമെന്നും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വ്യക്തമായതാണ്”- വാക്സിൻ ക്ലിനിക്കൽ ഉപദേശക സമിതിയിൽ അംഗം കൂടിയായ റാമേഴ്സ് പറയുന്നു.
Post Your Comments