News

മംഗള എക്‌സ്പ്രസിന് തീയിടാന്‍ പദ്ധതി, യുവാവ് അറസ്റ്റില്‍

മലപ്പുറം: മംഗള എക്സ്പ്രസിന് തീയിടാന്‍ പദ്ധതി, യുവാവ് അറസ്റ്റില്‍. ട്രെയിന്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പൊലീസ് ആസ്ഥാനത്തേക്കു വ്യാജസന്ദേശം നല്‍കിയ ആളാണ് പിടിയിലായത്. മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുല്‍ മുനീറിനെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ആസ്ഥാനത്തെ ഇആര്‍എസ്എസ് കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചാണ് വ്യാജസന്ദേശം നല്‍കിയത്.

Read Also : 2021 ല്‍ ഇന്ത്യയ്ക്ക് ലഭിക്കുക ആറ് കോവിഡ് വാക്‌സിനുകള്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത നിരവധി സിംകാര്‍ഡുകളും മൊബൈല്‍ ഫോണും ഇയാളില്‍നിന്ന് കണ്ടെടുത്തു. പൊലീസ് ആസ്ഥാനത്തിനു പുറമെ ഫയര്‍ഫോഴ്സ്, റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേക്കും ഇയാള്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button