COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 7.90 കോടി കടന്നു

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി തൊണ്ണൂറ് ലക്ഷം കടന്നിരിക്കുന്നു. 17,36,331 പേർ കോവിഡ് ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചരക്കോടി കടന്നിരിക്കുന്നു. അമേരിക്ക,ഇന്ത്യ,ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുളളത്.

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം പിന്നിടുന്നു. നിലവിൽ 2,84,705 പേരാണ് ചികിത്സയിലുളളത്. ആകെ കേസുകളുടെ 2.90 ശതമാനം മാത്രമാണിത്. രോഗമുക്തരുടെ എണ്ണം 96 ലക്ഷം കടന്നിരിക്കുന്നു. രോഗമുക്തി നിരക്ക് 96.65 ശതമാനമായി. കേരളത്തിലാണ് പ്രതിദിന കേസുകൾ ഏറ്റവും കൂടുതൽ.

ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യു എസിൽ രണ്ട് ലക്ഷത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എൺപത്തിയൊമ്പത് ലക്ഷം കടന്നു. 3,34,121 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു.ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിമൂന്ന് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 1,89,264 പേർ മരിച്ചു. അറുപത്തിമൂന്ന് ലക്ഷം പേർ സുഖം പ്രാപിച്ചു. അതേസമയം ബ്രിട്ടനിൽ വൈറസിന്റെ പുതിയ വകഭേദം വ്യാപകമായതോടെ അതീവ ജാഗ്രതയിലാണ് ലോകരാജ്യങ്ങൾ ഉള്ളത് ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button